ഞാൻ യുദ്ധം കണ്ടിട്ടില്ല
കവിതാസമാഹാരം
₹110.00₹100.00
ഞാൻ യുദ്ധം കണ്ടിട്ടില്ല. Njan Yudham Kandittilla
ടി. ആമിയയുടെ "ഞാൻ യുദ്ധം കണ്ടിട്ടില്ല" എന്ന കവിതാസമാഹാരം, യുദ്ധം നേരിട്ടിട്ടില്ലെങ്കിലും അതിൻ്റെ നിഴലുകൾ ജീവിതങ്ങളിൽ അനുഭവിച്ചറിയുന്നവരുടെ കണ്ണിലൂടെ എഴുതപ്പെടുന്ന തീവ്രമായ വാക്കുകളാണ്. ഈ സമാഹാരത്തിലെ ഓരോ കവിതയും, യുദ്ധം എന്നത് ആണവായുധങ്ങളോ രക്തം തെറിക്കലുകളോ മാത്രമല്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. അത് വീട്ടിലിരുത്തപ്പെടലായിരിക്കും. അത് നീചവാക്കുകളായിരിക്കും. അത് പൂർണ്ണത നേടാനാകാതെ പൊട്ടിപ്പോകുന്ന പ്രണയങ്ങളായിരിക്കും. അത് ഗർഭപാതങ്ങളായിരിക്കും. അത് അസ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെടുന്ന സ്ത്രീകളുടെ ജീവിതങ്ങളായിരിക്കും.
അവതാരിക : വിജയരാജമല്ലിക
